കേരളചരിത്രവും രാജാക്കന്‍മാരും-1


1. ദക്ഷിണഭോജൻ  എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍

2. തൃശ്ശൂര്‍ പൂരം ആരംഭിച്ച രാജാവ്
ശക്തന്‍ തമ്പുരാന്‍

3. തൃപ്പൂണിത്തുറ കൊട്ടാരം ഏത് രാജാവിന്‍റെ ഭരണകേന്ദ്രമായിരുന്നു
കൊച്ചിരാജാവ്

4. തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ (1949) കൊച്ചി രാജാവ്
പരീക്ഷിത്തു തമ്പുരാന്‍

5. തിരുകൊച്ചിയില്‍ രാജപ്രമുഖസ്ഥാനം(1949-56) വഹിച്ച രാജാവ്
ചിത്തിര തിരുനാള്‍

6. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളില്‍ സഞ്ചാര സ്വാതന്ത്ര്യം 1928-ല്‍ അനുവദിച്ച ഭരണാധികാരി
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

7. തിരുവിതാംകൂറിലെ ആദ്യത്തെ പത്രനിരോധനം (സന്ദിഷ്ടവാദി) ഏത് രാജാവിന്‍റെ കാലത്താണ്
ആയില്യം തിരുനാള്‍

8. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്
ചിത്തിര തിരുനാള്‍

9. തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്‍റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന്  മഹാരാജാവ് എന്ന ബിരുദം ലഭിച്ചത്
ആയില്യംതിരുനാള്‍

10. തിരുവിതാംകൂറിലെ ധര്‍മരാജാവുമായിസഖ്യമുണ്ടാക്കിയ കൊച്ചി രാജാവ്
കേരള വര്‍മ

11. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്
ധര്‍മരാജാവ്

12. തിരുവിതാംകൂറില്‍ പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍

13. തിരുവിതാംകൂറില്‍ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടത് (1943) ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍

14. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം 1936-ല്‍ പുറപ്പെടുവിച്ചത്
ചിത്തിര തിരുനാള്‍

15. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പിനു രൂപം നല്‍കിയ രാജാവ്
സ്വാതി തിരുനാള്‍

16. തിരുവിതാംകൂറില്‍ കൃഷിക്കാര്‍ക്കുവേണ്ടി കൃഷിമരാമത്തുവകുപ്പു സ്ഥാപിച്ച രാജാവ്
സ്വാതി തിരുനാള്‍

17. തിരുവിതാംകൂറില്‍ വധശിക്ഷ നിര്‍ത്തലാക്കിയ രാജാവ്
സ്വാതി തിരുനാള്‍

18. തിരുവിതാംകൂറില്‍ ഏലൂര്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍റ് കെമിക്കല്‍സ് നിലവില്‍ വന്നത് ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍

19. തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന് പബ്ലിക് സര്‍വീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്
ചിത്തിര തിരുനാള്‍

20. തിരുവിതാംകൂറില്‍ ആദ്യമായി നാട്ടുഭാഷാ വിദ്യാലയങ്ങള്‍ ആരംഭിച്ചത് ഏത്രാജാവിന്‍റെ കാലത്താണ്
ആയില്യം തിരുനാള്‍

21. തിരുവിതാംകൂറില്‍ ആദ്യ റെയില്‍വേ ലൈന്‍ സ്ഥാപിതമായത് ഏത് രാജാവിന്‍റെ കാലത്താണ്
ശ്രീമൂലം തിരുനാള്‍

22. തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കിയ ഭരണാധികാരി
റാണി ഗൗരി ലക്ഷ്മീഭായി

23. തിരുവിതാംകൂറില്‍ മരച്ചീനി കൃഷിപ്രോത്സാഹിപ്പിച്ച രാജാവ്
വിശാഖം തിരുനാള്‍

24. തിരുവിതാംകൂറില്‍ ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ് സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍

25. തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുക എന്ന തത്വം അംഗീകരിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ്
ശ്രീമൂലം തിരുനാള്‍

26. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം വ്യവസ്ഥ നടപ്പിലാക്കിയ രാജാവ് ചിത്തിര തിരുനാള്‍

27. തിരുവിതാംകൂറില്‍ പതിവുകണക്ക് (ബഡ്ജറ്റ്) സമ്പ്രദായം കൊണ്ടുവന്നത്
മാര്‍ത്താണ്ഡവര്‍മ

28. തിരുവിതാംകൂറില്‍ പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച് വിളംബരമിറക്കിയത്
കോട്ടയം കേരളവര്‍മ

29. തിരുവിതാംകൂറില്‍ നിയമവകുപ്പില്‍നിന്ന് പൊലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ്
വിശാഖം തിരുനാള്‍

30. തിരുവിതാംകൂറില്‍ നിയമനിര്‍മാണസഭ നിലവില്‍വന്നത് ഏത് രാജാവിന്‍റെ കാലത്താണ്
ശ്രീമൂലം തിരുനാള്‍

31. തിരുവിതാംകൂര്‍ ദിവാനായ ഉമ്മിണിത്തമ്പി 'കാവല്‍' എന്ന പേരില്‍ പൊലീസ് സംവിധാനത്തിനു തുടക്കം കുറിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്

അവിട്ടം തിരുനാള്‍ ബാലരാമവര്‍മ

32. തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചത്ഏത് ഭരണാധികാരിയുടെ കാലത്താണ്
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

33. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോച്ചഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ഉത്തരവാദ ഭരണപ്രക്ഷോഭണം നടന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍

34. തിരുവിതാംകൂര്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി
 റാണിഗൗരി ലക്ഷ്മീഭായി

35. തിരുവിതാംകൂര്‍ സര്‍വകലാശാല ഏത് രാജാവിന്‍റെ കാലത്താണ് സ്ഥാപിതമായത്?
ചിത്തിര തിരുനാള്‍

36. തിരുവിതാംകൂര്‍ മാതൃകാ സംസ്ഥാനമെന്ന പേരിനര്‍ഹമായത് ഏത് രാജാവിന്‍റെ കാലത്താണ്
 ആയില്യം തിരുനാള്‍

37. തിരുവിതാംകൂര്‍ ഭരണസംവിധാനം ബ്രിട്ടീഷ് മാതൃകയിലാക്കിയ ഭരണാധികാരി
റാണി ഗൗരി ലക്ഷ്മീഭായി

38. തിരുവമ്പാടി ശാസനം ആരുടേതാണ്
കോത മാര്‍ത്താണ്ഡവര്‍മ

39. തിരുവനന്തപുരത്തെ നേപ്പിയര്‍ കാഴ്ചബംഗ്ലാവ് പണികഴിപ്പിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്
സ്വാതി തിരുനാള്‍

40. തിരുവനന്തപുരത്തെ റെയില്‍വേ ലൈന്‍ ചാക്കയില്‍നിന്ന് തമ്പാനൂര്‍ക്ക് നീട്ടിയത് ആരുടെ കാലത്താണ്
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

41. തിരുവനന്തപുരത്തെ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ച രാജാവ്
സ്വാതിതിരുനാള്‍

42. തിരുവനന്തപുരത്ത് സംസ്കൃത കോളേജ് ആരംഭിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്
ശ്രീമൂലം തിരുനാള്‍

43. തിരുവനന്തപുരത്ത് ഗവണ്‍മെന്‍റ് പ്രസ്സ്ഥാപിച്ചത്
സ്വാതി തിരുനാള്‍

44. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് ആരംഭിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്
ശ്രീമൂലം തിരുനാള്‍

45. തിരുവനന്തപുരത്ത് പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്
ശ്രീമൂലം തിരുനാള്‍

Comments