പൊതുവിജ്ഞാനം ഭാഗം - 3


1. താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം ?
(a) പറയുന്നു
(b) പറയട്ടെ
(c) പറയണം
(d) പറയാം

Answer: പറയണം

Notes
ശീലം, വിധി, കൃത്യം തുടങ്ങിയ അര്‍ത്ഥങ്ങളെ ക്രിയയാല്‍ ചേര്‍ക്കുന്നതാണ് വിധായകപ്രകാരം. ഇതിന്റെ പ്രത്യയങ്ങള്‍ 'അണം, ഒണം' എന്നിവയാണ്.


2. ശരിയായ വാക്യം എഴുതുക :
(a) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചു രൂപാ വരെ കൂലിയുണ്ട്.
(b) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്.
(c) കുട്ടികള്‍ക്ക് പത്തു മുതല്‍ പതിനഞ്ചും രൂപാ വരെ കൂലിയുണ്ട്.
(d) കുട്ടികള്‍ക്ക് ഏകദേശം പത്തു മുതല്‍ പതിനഞ്ചോളം രൂപാ വരെ കൂലിയുണ്ട്.

Answer:   (b) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്

3. ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയണം - ഈ ക്രിയ.
(a) വിധായകപ്രകാരം     
(b) അനുജ്ഞായക പ്രകാരം
(c) നിയോജക പ്രകാരം   
(d) നിര്‍ദ്ദേശകപ്രകാരം

Answer:   (a) വിധായകപ്രകാരം

4. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം ?
(a) കണ്ടില്ല
(b) നെന്മണി
(c) മയില്‍പ്പീലി
(d) ചാവുന്നു 

Answer: നെന്മണി

നെല്ല് + മണി - 'ല' യ്ക്ക് പകരം 'ന.

5. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത് ?
(a) ശരീരാധ്വാനം
(b) ശരീരപ്രകൃതി
(c) ശരീരസൗന്ദര്യം
(d) ശരീരകാന്തി

Answer:  ശരീരാധ്വാനം
ന്റെ, ഉടെ മുതലായ പ്രത്യയങ്ങൾ ചേർന്നാൽ സംബന്ധിക.


6. ചാട്ടം എന്ന പദം ഏത് വിഭാഗത്തില്‍ പെടുന്നു ?
(a) ഗുണനാമം
(b) ക്രിയാനാമം
(c) മേയനാമം
(d) സര്‍വ്വനാമം

Answer: ക്രിയാനാമം

7.  'ഉ' എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?
(a) ആധാരികയുടെ
(b) നിര്‍ദ്ദേശികയുടെ 
(c) ഉദ്ദേശികയുടെ
(d) പ്രതിഗ്രഹികയുടെ 

Answer: ഉദ്ദേശികയുടെ
ക്ക് , ഉ എന്നിവ ഉദ്ദേശികയുടെ പ്രത്യയയങ്ങളാണ്.

8. 'ഈരേഴ്' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?
(a) സാംഖ്യം
(b) ശുദ്ധം
(c) പാരിമാണികം
(d) വിഭാവകം

Answer: സാംഖ്യം


9. മുന്‍വിനയെച്ചത്തിന് ഉദാഹരണം എത്?
(a) പോയിക്കണ്ടു
(b) പോകെ കണ്ടു
(c) പോകവേ കണ്ടു
(d) പോയാല്‍ കാണാം

Answer: പോയിക്കണ്ടു
പൂര്‍ണ്ണ ക്രിയയ്ക്ക് മുന്‍പ് നടക്കുന്ന ക്രിയയാണ് മുന്‍വിനയെച്ചം.

10. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
(a) വെണ്ണീറ്
(b) കണ്ണീര്
(c) വിണ്ണാറ്
(d) എണ്ണൂറ്

Answer: വിണ്ണാറ്
രണ്ട് വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണം പോയി തല്‍സ്ഥാനത്ത് മറ്റൊരു വര്‍ണം വരുന്നതാണ് ആദേശ സന്ധി 

Comments