പൊതുവിജ്ഞാനം ഭാഗം - 4


മലയാള സിനിമയുടെ പിതാവ് - ജെ.സി.ഡാനിയേൽ
ആദ്യത്തെ മലയാള സിനിമ -
വിഗതകുമാരൻ
സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി - മാര്‍ത്താണ്ഡവർമ(1933)
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം - ബാലൻ(1938)
മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി - ആലപ്പി വിന്സെന്റ് (ബാലൻ 1938)
മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക് - *ഹലോ മിസ്റ്റർ*
ആദ്യം സംസാരിച്ച നായക നടൻ - *കെ കെ അരൂർ*
ആദ്യം സംസാരിച്ച നായികാ നടി -
 എം.കെ കമലം
മലയാളത്തിലെ ആദ്യ കളർ ചിത്രം -
കണ്ടം ബെച്ച കോട്ട്(1961)*
ആദ്യ പുരാണ ചിത്രം - പ്രഹ്ലാദ(1941)
ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം - ജീവിത നൗക (1951)
ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം - ന്യൂസ് പേപ്പർ ബോയ് (1955)
ആദ്യ സിനിമ സ്കോപ് ചിത്രം - തച്ചോളി അമ്പു (1978)
ആദ്യ 70mm ചിത്രം - പടയോട്ടം (1982)
പടയോട്ടം എന്ന ചിത്രത്തിന്  പ്രേരകമായ ഫ്രഞ്ച് നോവൽ- ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ
The Count of Monte Cristo is an adventure novel by French author Alexandre Dumas
ആദ്യ 3D ചിത്രം - മൈ ഡിയർ കുട്ടിചാത്താൻ 3D (1984)
ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം - കാലാപാനി (1996)
ആദ്യ ഡി ടി എസ് ചിത്രം - മില്ലേനിയം സ്റ്റാർസ്(2000)
ആദ്യ ജനകീയ സിനിമ - അമ്മ അറിയാൻ(1986)
ആദ്യ ഡിജിറ്റൽ സിനിമ - മൂന്നാമതൊരാൾ (2006)
ആദ്യ sponsered സിനിമ - മകൾക്ക് (2005)
പൂര്ണ്ണമായും ഔട്ട്‌ ഡോറിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ- *ഓളവും തീരവും (1970)
പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം -
നീലക്കുയില്‍  (1954)
പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം - ചെമ്മീൻ(1965)
മികച്ച ചിത്രതിനുള്ള ആദ്യ ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാള സിനിമ - ചെമ്മീൻ (1965)*
ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി - വയലാർ
ഓസ്കാർ പുരസ്കാരത്തിന്  നിർദ്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം- *ഗുരു (1997)
ആദ്യ ഫിലിം സ്റ്റുഡിയോ - ഉദയ (1948)
ആദ്യ ഫിലിം സൊസൈറ്റി - ചിത്രലേഖ (1964)*
പത്മശ്രീ നേടിയ ആദ്യ മലയാള നടൻ - തിക്കുറിശി സുകുമാരാൻ നായർ(1973)
ആദ്യ ജെ സി ഡാനിയേൽ അവാർഡ് - ടി.ഇ വാസുദേവൻ (1992)
ദാദ സാഹിബ് ഫാൽകെ അവാർഡ് നേടിയ ആദ്യ മലയാളി - അടൂര്‍ ഗോപാല കൃഷ്ണൻ
മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ ആദ്യ മലയാള  നടൻ - *പി.ജെ ആന്റണി(നിർമാല്യം -1973)
മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് - *ശാരദ (1968)*
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി - മോനിഷ (നഖക്ഷതങ്ങൾ)*
മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് - *കുമാര സംഭവം (1969)*
മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് - സത്യൻ (കടൽപാലം -1969)*
മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ് - ഷീല (കള്ളിചെല്ലമ-1969)*
എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ മലയാള നടൻ- *മമ്മൂട്ടി (3 തവണ)*
എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ നടി - *ശാരദ (2 തവണ)*
എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ - മോഹൻലാൽ (6 തവണ)*
എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ  നടി - *ഉർവശി(5തവണ)*
എറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡ് നേടിയ മലയാള നടൻ- *മമ്മൂട്ടി (13 തവണ)*
വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം - *കൂട്ട് തേടി... (വർഷം - 2014)*
എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച മലയാള നടൻ - *ജഗതി ശ്രീകുമാർ*
എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി - *സുകുമാരി*
ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ നടൻ - *പ്രേം നസീർ*
എറ്റവും കൂടുതൽ സിനിമകളിൽ നായികാ - നായകന്മാർ - പ്രേംനസീർ -ഷീല*
എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ - പിറവി
എറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളി സംവിധയകാൻ - *അടൂർ ഗോപാലകൃഷ്ണൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ - *ദിൽവാലെ ദുൽഹനിയാ ലെ ജായേംഗെ*
ആദ്യത്തെ 100 കോടി കളക്ഷന്‍ നേടിയ സിനിമ- *പുലിമുരുകൻ*

Comments